Skip to main content

കലാവതി

കലാവതി ഒരു ആധുനിക പെന്ററ്റോണിക് ഹിന്ദുസ്ഥാനി രാഗമാണ്. ഇതിലെ ഥാട്ട് ഖാമജ് ആണ്. രി (രണ്ടാമത്തെ സ്വരം), മ (നാലാമത്തെ സ്വരം) എന്നിവ ഒഴിവാക്കിയിരിക്കുന്നു. തീവ്ര 'ഗ', തീവ്ര 'ധ,' കോമള 'നി' എന്നീ സ്വരങ്ങൾ ഉൾപ്പെടുന്ന രാഗത്തിൽ ഋഷഭം, മധ്യമം എന്നിവ വർജ്ജ്യസ്വരങ്ങളാണ്.

ഥാട്ട് : ഖാമജ്
ആരോഹണം : സഗപധനിസ
അവരോഹണം : സനിധപഗസ
വാദി : പഞ്ചമം
സംവാദി : ഷഡ്ജം
പക്കഡ് : ഗപ ധാനി, സഗപധ, പഗാസ
രാഗകാലം : രാത്രി രണ്ടാം യാമം
ഹിന്ദുസ്ഥാനി സംഗീതത്തിലെ കലാവതി രാഗത്തിലെ സ്വരങ്ങൾ ഉൾക്കൊള്ളുന്ന വലചി (സഗപധനിസ-സനിധപഗസ)യിൽ മുത്തയ്യാഭാഗവതരുടെ 'ജാലന്തറ' എന്നകൃതി പ്രസിദ്ധമാണ്. വലചിയെ 'വലജി' എന്നും വിളിക്കാറുണ്ട്.

വാദിയും സംവാദിയും

വാദി സ്വരം 'പ' ആണ് എന്നാൽ സംവാദി സ്വരം 'സ' യും

കലാവതി കർണ്ണാടക സംഗീതത്തിൽ

കർണ്ണാടക സംഗീതത്തിൽ കലാവതി എന്ന പേരിൽ രണ്ടുവിധം രാഗം പ്രചാരത്തിലുണ്ട്.

  • 1. ചക്രവാക മേളകർത്താരാഗത്തിന്റെ ജന്യരാഗമായ കലാവതി ഔഡവ-വക്രഷാഡവരാഗമാണ് (സരിഗമപധസ, സധപമഗസരിസ). ഈ രാഗത്തിൽ ത്യാഗരാജസ്വാമികളുടെ 'ഒകപാരിജ്ജുഡ', 'എന്നാഡുജ്ജുതുനോ' എന്നീ രണ്ടുകൃതികൾ പ്രസിദ്ധമാണ്.
  • 2. അസമ്പൂർണ്ണപദ്ധതിയിലെ യാഗപ്രിയയുടെ ജന്യരാഗമായ കലാവതിയിൽ മുത്തുസ്വാമി ദീക്ഷിതരുടെ 'കലാവതി കമലാസനായുവതി' എന്നുതുടങ്ങുന്ന കൃതി പ്രസിദ്ധമാണ്.

राग कलावती एक बहुत ही मधुर और सरल राग है। इसके पूर्वांग में रिषभ और मध्यम वर्ज्य होने से अधिक सावधानी की आवश्यकता होती है। यह स्वर संगतियाँ राग कलावती का रूप दर्शाती हैं -

सा ग प ध ; ग प ध ; प ध प सा' ; नि१ ध ध नि१ ध प ; ग प ध ग प ग सा ; ,नि१ ,ध सा

थाट

राग जाति

आरोह अवरोह
सा ग प ध नि१ सा' - सा' नि१ ध प ग प ग सा ; ,नि१ ,ध सा ;
वादी स्वर
पंचम/षड्ज
संवादी स्वर
पंचम/षड्ज
वर्जित स्वर
रिषभ और मध्यम